സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ മെയ് ദിന റാലി സംഘടിപ്പിച്ചു

384

ഇരിങ്ങാലക്കുട- മെയ് ഒന്ന്, തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വദേശീയ ദിനം. മുതലാളി വര്‍ഗ്ഗത്തിന്റെ മനുഷ്യത്വരഹിതമായ ചൂഷണത്തിനു വിധേയരായ തൊഴിലാളികള്‍ തൊഴില്‍ സമയം കുറയ്ക്കാനും കൂലി വര്‍ദ്ധിപ്പിക്കാനും സാമൂഹ്യ സുരക്ഷയ്ക്കും വേണ്ടി 1886 മെയ് ഒന്നിന് ചിക്കാഗോയില്‍ പണി മുടക്കി പ്രകടനം നടത്തി. ഭരണാധികാരി വര്‍ഗ്ഗത്തിന്റെ ഭീഷണിക്കു വഴങ്ങാതെ സമരം ചെയ്ത തൊഴിലാളികള്‍ക്കു നേരെ പോലീസിന്റെ ബലപ്രയോഗവും വെടിവയ്പും ഉണ്ടായി. 1889 ല്‍ പാരീസില്‍ ചേര്‍ന്ന രണ്ടാം ഇന്റര്‍ നാഷണല്‍ 1890 മെയ് ഒന്ന് തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാര്‍വദേശീയ ദിനമായി ആചരിക്കാന്‍ തീരുമാനിച്ചു.
സാര്‍വ്വദേശീയ തൊഴിലാളി ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയില്‍ സി.ഐ.ടി.യു , എ.ഐ.ടി.യു.സി, ടി.യു.സി.ഐ തുടങ്ങിയ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ റാലി സംഘടിപ്പിച്ചു. മാര്‍ക്കറ്റില്‍ നിന്നാരംഭിച്ച റാലി ആല്‍ത്തറയ്ക്കല്‍ സമാപിച്ചു.തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി ലത ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എ .ഐ .ടി .യു സി മണ്ഡലം പ്രസിഡന്റ് കെ. കെ ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഉല്ലാസ് കളക്കാട്ട് ,വി .എ മനോജ് കുമാര്‍, പി.വി ശിവകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ ഗോപി സ്വാഗതവും കെ. നന്ദനന്‍ നന്ദിയും പറഞ്ഞു

Advertisement