തൊഴിലാളിദിനം സമുചിതമായി ആഘോഷിച്ചു

277

നടവരമ്പ് : നടവരമ്പ് കൈത്തറി നെയ്തു തൊഴിലാളികള്‍ക്ക് മധുര പലഹാരങ്ങളും ,സമ്മാനങ്ങളും നല്‍കി നടവരമ്പ് ഹൈര്‍സെക്കന്ഡറി NSS വോളണ്ടീയര്‍മാര്‍ ലോക തൊഴിലാളിദിനം ആഘോഷിച്ചു .ഒന്പതോളം തെഴിലാളികള്‍ ജോലിചെയ്യുന്ന കൈത്തറി സംഘത്തിലെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസിലാക്കുവാന്‍ കുട്ടികള്‍ക്ക് സാധിച്ചു .തൊഴിലാളികള്‍ കുട്ടികള്‍ക്ക് മധുരം നല്‍കി .NSS പ്രോഗ്രാം ഓഫീസര്‍ സ്മിത .ടി .വി .വോളന്റീര്‍മാരായ ക്രിസ്റ്റിന്‍ മെന്‍ഡസ് ,ഹന്നത് ,അമല്‍ ,മേഘ അഞ്ജലി എന്നിവര്‍ നേതൃത്വം നല്‍കി

Advertisement