മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ റൊമാന്റിക് ഡ്രാമാ ചിത്രമായ ‘ഈഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക് എപ്രില്‍ 12 വെള്ളിയാഴ്ച്ച സ്‌ക്രീന്‍ ചെയ്യുന്നു

211
Advertisement

ഇരിങ്ങാലക്കുട :മൂന്ന് അക്കാദമി അവാര്‍ഡ് നോമിനേഷനുകള്‍ നേടിയ അമേരിക്കന്‍ റൊമാന്റിക് ഡ്രാമാ ചിത്രമായ ‘ഈഫ് ബീയല്‍ സ്ട്രീറ്റ് കുഡ് ടോക്ക് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എപ്രില്‍ 12 വെള്ളിയാഴ്ച്ച സ്‌ക്രീന്‍ ചെയ്യുന്നു. കുറ്റാരോപിതനായ തന്റെ കാമുകന്റെ നിഷ്‌കളങ്കത തെളിയിക്കാന്‍ സ്വന്തം കുടുംബത്തിന്റെ പിന്തുണയോടെ ആഫ്രിക്കന്‍ അമേരിക്കന്‍ വംശജയായ യുവതി നടത്തുന്ന ശ്രങ്ങളാണ് ചിത്രം പറയുന്നത്.ജയിംസ് ബാല്‍ഡ്വിന്റെ ഇതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി , ‘ മൂണ്‍ ലൈറ്റ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബാരി ജെങ്കിംഗ്‌സ് 2018ല്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ സമയം 117 മിനിറ്റ്. പ്രദര്‍ശനം വൈകീട്ട് 6.30ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍..

Advertisement