പ്രണവിന് ആത്മവിശ്വാസം നല്‍കി സുരേഷ് ഗോപി

1198
Advertisement

ഇരിങ്ങാലക്കുട: ആറു വര്‍ഷം മുന്‍പുണ്ടായ ബൈക്കപടകത്തില്‍ ശരീരം തളര്‍ന്നെങ്കിലും ആളൂര്‍ സ്വദേശി പ്രണവ് സമൂഹമാധ്യമങ്ങളില്‍ സംഘപരിവാര്‍ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളിയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തൃശ്ശൂര്‍ ലോകസഭാ മണ്ഡലം NDA സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് വേണ്ടി പ്രചാരണത്തില്‍ സജീവമാണ് പ്രണവ്. ഇന്ന് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ഥി പര്യടനത്തിനിടെ ആളൂര്‍ പഞ്ചായത്തിലെ തുമ്പൂരില്‍ വഴിയരികില്‍ കാത്തുനിന്ന ജനക്കൂട്ടത്തില്‍ നിന്നും പ്രണവിനെ സുരേഷ്ഗോപി ശ്രദ്ധിച്ചത്. പ്രവര്‍ത്തകരില്‍ നിന്നും കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞ സ്ഥാനാര്‍ഥി പ്രചരണവാഹനത്തില്‍ നിന്നും പ്രണവിന്റെ അടുത്തേക്ക് ഇറങ്ങിവന്നു. വൈകാരികമായ നിമിഷങ്ങളില്‍ പ്രണവിന് ആത്മധൈര്യം നല്‍കുന്ന വാക്കുകള്‍ സുരേഷ്‌ഗോപി പകര്‍ന്നു നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്ന പ്രണവിന് അത് കൂടുതല്‍ ഊര്‍ജ്ജം നല്‍കി.