മനുഷ്യരാശി കണ്ടെത്തിയതില്‍ ഏറ്റവും പൈശ്ചാചികവും ക്രൂരവുമായ മണ്ടത്തരമാണ് യുദ്ധമെന്ന് ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവല്‍ തുറന്നു കാണിക്കുന്നു- പ്രൊഫ. എം.കെ. സാനു.

328

ഇരിങ്ങാലക്കുട : മനുഷ്യരാശി കണ്ടെത്തിയതില്‍ ഏറ്റവും പൈശ്ചാചികവും ക്രൂരവുമായ മണ്ടത്തരമാണ് യുദ്ധമെന്നും ധര്‍മ്മയുദ്ധം എന്നൊന്നില്ലെന്നും മഹാഭാരതത്തെ ആസ്പദമാക്കി പി.കെ. ബാലകൃഷ്ണന്‍ രചിച്ച ‘ഇനി ഞാനുറങ്ങട്ടെ’ എന്ന നോവലിലൂടെ തുറന്ന് കാണിക്കുന്നുന്നതെന്ന് പ്രൊഫ. എം.കെ. സാനു അഭിപ്രായപ്പെട്ടു.എസ്.എന്‍. പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയുടെ ഭാഗമായി ഇരുപത്തിരണ്ടാമത്തെ നോവലായി ‘ഇനി ഞാനുറങ്ങട്ടെ’ നോവല്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകാന്തമായ വിഢിത്വത്തിന്റെ വാസസ്ഥലമായാണ് യുദ്ധത്തെ നോവലില്‍ വര്‍ണ്ണിക്കുന്നതെന്നും ജീവിതത്തെ ഒരു സമസ്യയായി ,നിരര്‍ത്വകമായി,കടംങ്കതയായി ചിത്രികരിച്ച് അതിന്റെ അര്‍ത്ഥശ്യൂനതയിലേയ്ക്കുള്ള ഒരന്വേഷണമാണ് ഈ നോവലെന്ന് അദേഹം പറഞ്ഞു.ഡോ.സി കെ രവി ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങില്‍ പി കെ ഭരതന്‍,കെ ഹരി,ഉണ്ണികൃഷ്ണന്‍ കിഴുത്താണ്,ജോസ് മഞ്ഞില,മായ ടീച്ചര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

 

Advertisement