സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയില്‍ കത്തീഡ്രല്‍ സീനിയര്‍ പാരീഷനേഴ്‌സ് സംഗമം നടന്നു

409
Advertisement

ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയിലെ 70 വയസ്സിന് മുകളില്‍ പ്രായമുള്ള സീനിയര്‍ പാരീഷനേഴ്‌സിന്റെ സംഗമം കത്തീഡ്രല്‍ സീയോന്‍ ഹാളില്‍ വെച്ച് കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ ഉദ്ഘാടനം ചെയ്തു.കത്തീഡ്രല്‍ കൈക്കാരന്മാരായ ജെയ്‌സന്‍ കരപ്പറമ്പില്‍ ,അഡ്വ.വി സി വര്‍ഗ്ഗീസ് വടക്കേത്തല ,ജനറല്‍ കണ്‍വീനര്‍ ടെല്‍സന്‍ കോട്ടാളി,സീനിയര്‍ പാരീഷനേഴ്‌സ് പ്രസിഡന്റ് ജോസ് കോമ്പാറ ,അസിസ്റ്റന്റ് വികാരി ഫാ.ചാക്കോ കാട്ടുപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.സംഗമത്തില്‍ ഏറ്റവു ം പ്രായം കൂടിയ ഔസേപ്പ് ചേര്യേക്കര,വര്‍ഗ്ഗീസ് മുക്കനാംപ്പറമ്പില്‍ ,അന്നം പൊറിഞ്ചു കരപറമ്പില്‍ ,മറിയം എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു