Tuesday, March 17, 2026
26.7 C
Irinjālakuda

തണല്‍ക്കൂട്ടം സഹവാസക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട-തണല്‍ക്കൂട്ടം സഹവാസക്യാമ്പിന് തുടക്കമായി. സമഗ്രശിക്ഷ ഇരിങ്ങാലക്കുട ബി.ആര്‍,സി യുടെ നേതൃത്വത്തില്‍ ഭിശേഷിക്കാരായ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന തണല്‍ക്കൂട്ടം ദ്വിദിന സഹവാസ ക്യാമ്പിന് തുടക്കമായി. ബി.ആര്‍.സി ഹാളില്‍ വച്ച് നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍മാസ്റ്റര്‍ നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ വാര്‍ഡ് കൗണ്‍സിലര്‍ സോണിയാ ഗിരി അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബി.പി.ഒ സുരേഷ്ബാബു.എന്‍.എസ് പദ്ധതി വിശദീകരണം നിര്‍വ്വഹിച്ചു.
ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ സുനില്‍കുമാര്‍ സി.കെ സ്വാഗതവും ,ടി.എം ബിജു ആശംസകളും അനൂപ് ടി.എം നന്ദിയും പറഞ്ഞു. ‘നവകേരള സൃഷ്ടിക്കായ് ഒപ്പം ഞങ്ങളും’ എന്നതാണ് ക്യാമ്പിന്റെ മുദ്രാവാക്യം. കൊട്ടും പാട്ടും, രുചിമേളം, കരവിരുത് എന്നിങ്ങനെ 3 വിഷയങ്ങളെ ആസ്പദമാക്കിയുള്ള പരിശീലനമാണ് രാവിലെ നടന്നത്. കളിക്കൂട്ടം എന്ന നാടന്‍ കളികളുടെ പരിശീലനം ഉച്ചയ്ക്ക് ശേഷം നടുന്നു. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ശശി, കൗസിലര്‍മാരായ പി.വി ശിവകുമാര്‍, സി.സി.ഷിബിന്‍, സിന്ധു ബൈജന്‍, ബിജി അജയകുമാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.

 

Hot this week

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ മാരി സെകിഗുച്ചിയുടെ സന്ദർശനവും സംവാദവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജ് ഇൻസ്റ്റിറ്റ്യൂഷൻസ് ഇൻനൊവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ജാപ്പനീസ് ഗവേഷകയായ...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

Topics

അഭിനന്ദനങ്ങൾ

ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) സോഷ്യൽ വർക്ക് പി.ജി & റിസർച്ച്...

മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള ഫുട്ബോൾ ടൂർണമെന്റ് വിളംബര ജാഥയും കൊടിയേറ്റവും

ഇരിങ്ങാലക്കുട സെയിന്റ് തോമസ് കത്തിഡ്രൽ Akcc യുടെ നേതൃത്വത്തിൽ മാർച്ച് 15...

നിര്യാതനായി

തളിയപറമ്പിൽ ചാത്തു മകൻ അശോകൻ (91) നിര്യാതനായി. മുൻ കാട്ടൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌,...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി രണ്ടാം തവണയും ചാമ്പ്യൻസ്

ആൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി നെറ്റ്ബോൾ മത്സരത്തിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തുടർച്ചയായി...

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ

പത്മഭൂഷൻ ഫാദർ ഗബ്രിയേൽ ഇൻഡോർ സ്റ്റേഡിയത്തിലെ പുതിയ ക്ലാസ്സുകൾ മണപ്പുറം ഫിനാൻസ്...

ഊക്കൻ മെമ്മോറിയൽ സ്കൂളിൽയു.കെ. ജി. വിദ്യാർഥികളുടെ കോൺ വൊക്കേഷൻ പരിപാടി

: തുറവൻകാട് ഊക്കൻ മെമ്മോറിയൽ സ്കൂളിൽ യു.കെ .ജി . വിദ്യാർഥികളുടെ കോൺ...
spot_img

Related Articles

Popular Categories

spot_imgspot_img