ശ്രീ കൂടല്‍മാണിക്യം ദേവസ്വം കോംപ്ലക്‌സ് ശിലാസ്ഥാപനം കര്‍മ്മം ഡിസംബര്‍ 29 ന്

357

ഇരിങ്ങാലക്കുട-ശ്രീ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ കീഴില്‍ ഠാണാവില്‍ നിര്‍മ്മിക്കാനിരിക്കുന്ന കോംപ്ലക്‌സ് ശിലാസ്ഥാപനം ഡിസംബര്‍ 29 ശനിയാഴ്ച ദേവസ്വം വകുപ്പ് മന്ത്രി കടകംപ്പള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും.എം എല്‍ എ പ്രൊഫ.കെ യു അരുണന്‍ അദ്ധ്യക്ഷത വഹിക്കും.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു മുഖ്യാതിഥിയായിരിക്കും.ദേവസ്വം ഓഫീസില്‍ വച്ച് നടന്ന പത്രസമ്മേളനത്തില്‍ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍,അഡ്മിനിസ്‌ട്രേറ്റര്‍ എ. എം സുമ ,കമ്മിറ്റിയംഗങ്ങളായ ഭരതന്‍ കണ്ടേങ്കാട്ടില്‍ ,എ വി ഷൈന്‍ ,കെ വി പ്രേമരാജന്‍,എന്‍ പി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ,അഡ്വ.രാജേഷ് തമ്പാന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു

Advertisement