വെള്ളാങ്ങല്ലൂര്‍ വാഹനാപകടം :കാര്‍ ഡ്രൈവറെ പിടികൂടി

1600
Advertisement

ഇരിങ്ങാലക്കുട-വെള്ളാങ്ങല്ലൂര്‍ വാഹന അപകടത്തില്‍പ്പെട്ട് ഒരു സ്ത്രീ മരിച്ചതിനെ തുടര്‍ന്ന് കാറിന്റ ഡ്രൈവര്‍ കാറളം വെള്ളാനി സ്വദേശി പുതുവീട്ടില്‍ അരുണ്‍ (25) എന്നയാളെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ ബിബിന്‍ . സി .വി അറസ്റ്റു ചെയ്തു.
വാഹനത്തിന്റെ രേഖകളുo മറ്റും പരിശോദിച്ചതില്‍ വാഹനം ഓടിച്ചിരുന്ന അരുണിന് ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലന്നും, അപകടമുണ്ടാക്കിയ കാര്‍ വാടകക്ക് എടുത്തതാണെന്നും വെളിവയതിനെ തുടര്‍ന്ന് ഡ്രൈവിങ്ങ് ലൈസന്‍സ് ഇല്ലാത്ത ആള്‍ക്ക് കാറ് നല്‍കിയ കാര്യത്തിന് കാറിന്റെ ഉടമ പെരിങ്ങോട്ടുകര സ്വദേശി വലിയകത്ത് വീട്ടില്‍
ഷജാത്ത് എന്നയാളേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പ്രതി അരുണ്‍ ഓടിച്ച കാറ് 2012 വര്‍ഷത്തില്‍ അഴീക്കോട് കായലില്‍ മറിഞ്ഞ് 4 യുവാക്കള്‍ മരണപ്പെട്ട സംഭവവും മുന്‍പ് ഉണ്ടായിട്ടുണ്ട്. ഇയ്യാള്‍ക്കെതിരെ നരഹത്യക്കെതിരെയുള്ള വകുപ്പാണ് ചുമത്തിയിരിക്കുന്നതെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. കെ . സുരേഷ് കുമാര്‍ പറഞ്ഞു.