മാധ്യമപ്രവര്‍ത്തകന്‍ സുനില്‍കുമാര്‍ അന്തരിച്ചു

731

വെള്ളാങ്ങല്ലൂര്‍: eബ്ലാക്ക് ജംഗ്ഷന് പടിഞ്ഞാറ് വശം കൂത്തുപാലയ്ക്കല്‍ പരേതനായ സുബ്രഹ്മണ്യന്റെ മകന്‍ സുനില്‍കുമാര്‍ വെള്ളാങ്ങല്ലൂര്‍ ( 44) നിര്യാതനായി.കഴിഞ്ഞ പത്ത് വര്‍ഷമായി മാള കേബിള്‍ വിഷന്‍ ചാനലിന്റെ കാമറമാനും റിപ്പോര്‍ട്ടറുമായിരുന്നു. രണ്ടു പതിറ്റാണ്ടിലധികമായി ഫോട്ടോഗ്രാഫി രംഗത്തുള്ള സുനില്‍ കുമാര്‍ ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഭാരവാഹിയായും പ്രവര്‍ത്തിച്ചിരുന്നു. വെള്ളാങ്ങല്ലൂര്‍ പ്രസ് ക്ലബ്ബിന്റെ വൈസ് പ്രസിഡണ്ട് ആയിരുന്നു.ഭാര്യ: സുസ്മിത.മക്കള്‍: സൗരാഗ്, സായൂജ്. മാതാവ്: പത്മിനി സഹോദരങ്ങള്‍: സുരേന്ദ്രന്‍, സുധാകരന്‍, സുധീര്‍, സുനിത, സുമ, സുജ, സുപ്രഭ.സംസ്‌കാരം ഞായറാഴ്ച രാവിലെ 9 ന് വീട്ടുവളപ്പില്‍ നടത്തും.

 

 

Advertisement