ഐ .ടി. യു ബാങ്ക് ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി

481

ഇരിങ്ങാലക്കുട-ജനമനസ്സുകളില്‍ ഇടം പിടിച്ച ഇരിങ്ങാലക്കുട ടൗണ്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് 100 വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം സി .എന്‍ ജയദേവന്‍ എം. പി നിര്‍വ്വഹിച്ചു.കെ .യു അരുണന്‍ മാസ്റ്റര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സണ്‍ സ്വാഗതവും ബിഷപ്പ് മാര്‍.പോളി കണ്ണൂക്കാടന്‍ അനുഗ്രഹപ്രഭാഷണവും നടത്തി.മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,അസി.രജിസ്ട്രാര്‍ എം .സി അജിത്ത് ,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ സന്തോഷ് ബോബന്‍ ,വി .എസ് വാസുദേവന്‍,ഐ. ടി .യു ബാങ്ക് ജനറല്‍ മാനേജര്‍ ടി .കെ ദിലീപ് കുമാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ശതാബ്ദി ആഘോഷങ്ങള്‍ക്ക് മുന്നോടിയായി ബാങ്ക് ചെയര്‍മാന്‍ എം പി ജാക്‌സന്‍ പതാകയുയര്‍ത്തി വിളംബരജാഥക്കും നേതൃത്വം നല്‍കി.

Advertisement