താഷ്‌ക്കന്റ് ലൈബ്രറിയില്‍ ബഷീറിന്റെ ‘മതിലുകള്‍’ ചര്‍ച്ച ചെയ്തു

48
Advertisement

ഇരിങ്ങാലക്കുട.പട്ടേപ്പാടം താഷ്‌ക്കന്റ്ലൈബ്രറിചര്‍ച്ചാവേദിയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മതിലുകള്‍’ എന്ന നോവല്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. ടി.ആര്‍. പ്രസാദ് അവതരണം നടത്തി. എ.പി.അബൂബക്കര്‍ . കെ.കെ.ചന്ദ്രേശേഖരന്‍, ഒ.വി. ദയാനന്ദന്‍, സൈന റഹീം, ലൈല മജീദ്, .ഉമേഷ്, പി.എസ്.ശങ്കരന്‍ , എം.എം. അജീസ്, ടി.എസ്.സുരേഷ്, ആമിന അബ്ദുള്‍ ഖാദര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. ബിജു സ്വന്തം കഥ അവതരിപ്പിച്ചു. രമിത സുധീന്ദ്രന്‍ സ്വാഗതവും ശാന്ത രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Advertisement