‘ഗ്രാമജാലകം’ വാര്‍ഷികപ്പതിപ്പ് പ്രകാശനം ചെയ്തു

329

കൊറ്റനെല്ലൂര്‍: വേളൂക്കര ഗ്രമപ്പഞ്ചായത്തിന്റെ സാംസ്‌കാരിക പ്രസിദ്ധീകരണമായ ഗ്രാമജാലകത്തിന്റെ 22-ാം വാര്‍ഷികപ്പതിപ്പ് എഴുത്തുകാരന്‍ ബക്കര്‍ മേത്തല പ്രകാശനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകന്‍ അദ്ധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയര്‍പേഴ്‌സന്‍ അനിത ബിജു ആദ്യപ്രതി ഏറ്റുവാങ്ങി. എഡിറ്റര്‍ തുമ്പൂര്‍ ലോഹിതാക്ഷന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജയശ്രീ അനില്കുമാര്‍,ടി.ആര്‍.സുനില്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഖാദര്‍ പട്ടേപ്പാടം എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.പീറ്റര്‍ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി എ.എസ്.രജനി നന്ദിയും പറഞ്ഞു.

Advertisement