കമ്മ്യൂണിറ്റി കിച്ചണിലേക്ക് ആവശ്യമുള്ള അരിയും പലവ്യഞ്ജനങ്ങളും നൽകി

126
Advertisement

ഇരിങ്ങാലക്കുട: മാപ്രാണത്ത് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ആരംഭിക്കുന്ന കമ്മ്യൂണിറ്റി കിച്ചനു വേണ്ടതായ അരിയും പലവ്യഞ്ജനങ്ങളും കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് നൽകി. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ നൽകിയ കിറ്റ് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ്കുമാർ ഏറ്റുവാങ്ങി. ബി.ഡി.ഒ ശ്രീചിത്ത് സി, ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.എം. കമറുദ്ദീൻ, ബാങ്ക് ഡയറക്ടർ ടി.എസ്. ബൈജു, കെ.ആർ. സന്ദീപ് എന്നിവർ പങ്കെടുത്തു.