കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്ത് 23- ന്റെ ആഭിമുഖ്യത്തില്‍മഹാത്മാ ഗാന്ധി കുടുംബ സംഗമം സംഘടിപ്പിച്ചു

299

കാറളം-കോണ്‍ഗ്രസ് കാറളം മണ്ഡലം ചെമ്മണ്ട ബൂത്ത് 23- ന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിയെ അറിയുക – മഹാത്മാ ഗാന്ധി കുടുംബ സംഗമം ചെമ്മണ്ട മാലാന്ത്ര ഹാളില്‍ നടന്നു. ഡി. സി. സി വൈസ് പ്രസിഡണ്ട് അഡ്വ.ജോസഫ് ടാജറ്റ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് ഗിരീഷ് ചുള്ളിപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. DCC ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ബാസ്റ്റിന്‍ ഫ്രാന്‍സിസ്, ബൂത്ത് ഇന്‍ ചാര്‍ജ് കെ.വി.ആന്റണി, ദശരഥന്‍ നെല്ലിശേരി, സണ്ണി തട്ടില്‍, ദേവദാസ് മേനോത്ത്, ജോണ്‍സണ്‍ കീറ്റിക്കല്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ ആദരിച്ചു.

 

Advertisement