117-ാം മത് ചകിരി മില്ലിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

43

ഇരിങ്ങാലക്കുട :കയർഫെഡിന്റെ രണ്ടാം പുനസംഘടന പദ്ധതി പ്രകാരമുള്ള 117-ാം മത് ചകിരി മില്ലിന്റെ ഉദ്ഘാടനം ധന -കയർ വകുപ്പ് മന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക് നിർവഹിച്ചു. പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അദ്ധ്യക്ഷത വഹിച്ചു.55 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ഡിഫൈബറിങ് യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ നിർവഹിച്ചു. കയർഫെഡ് പ്രസിഡന്റ്‌ അഡ്വ. സായ്കുമാർ, കെ. എസ്. സി. എം. എം. ചെയർമാൻ അഡ്വ. കെ. പ്രസാദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടെസ്സി ജോയ് കൊടിയൻ, വാർഡ് മെമ്പർ ഷീജ ഉണ്ണികൃഷ്ണൻ, കയർഫെഡ് ബോർഡ്‌ മേമ്പർമാരായ വി. എൻ. ഉണ്ണികൃഷ്ണൻ, കെ. എ. മുഹമ്മദ്‌, ജനറൽ മാനേജർ ബി. സുനിൽ, പ്രൊജക്റ്റ്‌ മാനേജർ സി. ആർ. സോജൻ എന്നിവർ സംസാരിച്ചു. എം. പി. നാരായണൻ നായർ സ്വാഗതവും എസ്. വിനേഷ് നന്ദിയും പറഞ്ഞു.

Advertisement