തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സര്‍ഗ്ഗോല്‍സവം

370
Advertisement

തൃശൂര്‍-തൃശൂര്‍ ജില്ലാ പാരലല്‍ കോളേജ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ സര്‍ഗ്ഗോല്‍സവം സംഘടിപ്പിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ ജില്ലാപ്രസിഡന്റ് എ ജി രാജീവന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പാരലല്‍ കോളേജ് അസ്സോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ഡോ.പി രാജേഷ് മേനോന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു .ജില്ലാ സെക്രട്ടറി ആര്‍ എസ് ബഷീര്‍ ,പ്ലേസ്‌മെന്റ് ജില്ലാ കോര്‍ഡിനേറ്റര്‍ സി ടി വിനോദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.ട്രഷറര്‍ എം ജി സദാന്ദന്‍ നന്ദിയും ജനറല്‍ കണ്‍വീനര്‍ ആന്റോ കുണ്ടുകുളം സ്വാഗതവും പറഞ്ഞു.17 ഇനങ്ങളിലായി  40 കോളേജുകളില്‍ നിന്ന് 600 ഓളം വിദ്യാര്‍ത്ഥികള്‍  പങ്കെടുത്തു.