ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വഹിച്ചു

192
Advertisement

ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പൂര്‍ത്തീകരിച്ച റോഡുകളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ ഹാളില്‍ വച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തിന് ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ.കെ.യു.അരുണന്‍ അധ്യക്ഷത വഹിച്ചു. ആലുവ എന്‍ജിനീയര്‍ കെ. ടി.ബിന്ദു സ്വാഗതവും, ഇരിങ്ങാലക്കുട അസി. എക്‌സിക്യൂട്ടീവ്. എന്‍ജിനീയര്‍ സിന്റോ വി. പി.നന്ദിയും പറഞ്ഞു. പദ്ധതിയുടെ റിപ്പോര്‍ട്ട് തൃശ്ശൂര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.വി.വിജി അവതരിപ്പിച്ചു. ഇരിങ്ങാലക്കുട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയ പ്രകാശ്,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാര്‍ ,ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി.ജി.ശങ്കരനാരായണന്‍,വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വിവിധ പാര്‍ട്ടി നിയോജകമണ്ഡലം സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement