പൂര്‍വ്വ വിദ്യാര്‍ഥി -അദ്ധ്യാപക സംഗമം സംഘടിപ്പിച്ചു

359

കോണത്തുകുന്ന്: ‘ഓര്‍മകള്‍ പൂക്കുന്ന പകല്‍’ എന്ന പരിപാടിയുടെ ഭാഗമായി കോണത്തുകുന്ന് ഗവണ്‍മെന്റ് യുപി.സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ഥി – അദ്ധ്യാപക സംഗമം നടത്തി. ഇതോടനുബന്ധിച്ച് രാവിലെ സ്‌കൂള്‍ അസംബ്ലി നടത്തി. തുടര്‍ന്ന് വിവിധ കാലഘട്ടങ്ങളിലായി ഇവിടെ പഠിച്ച വിദ്യാര്‍ഥികളും പഠിപ്പിച്ച അദ്ധ്യാപകരും ഒത്തു ചേരലും പരിചയപ്പെടലും നടത്തി. ഗുരു വന്ദനത്തിന്റെ ഭാഗമായി മുപ്പതോളം അദ്ധ്യാപകരെ ആദരിച്ചു. വെള്ളാംങ്ങല്ലൂര്‍ ബ്‌ളോക്ക്പഞ്ചായത്ത് പ്രസിഡണ്ട് ഷാജി നക്കര ഈ സ്‌കൂളിലെ പ്രധാന അദ്ധ്യാപകന്‍ കെകെ അപ്പുകുട്ടന്‍ മാസ്റ്റരെ ആദരിച്ചു കൊണ്ട് ഉദ്ഘാടനംചെയ്തു. എംഎസ്.ശ്രീദേവി അദ്ധ്യക്ഷത വഹിച്ചു. എആര്‍.രാമദാസ്, എംഎസ് കാശിവിശ്വനാഥന്‍. എന്നിവര്‍സംസാരിച്ചു. വൈകിട്ട് പൂര്‍വ്വ വിദ്യാര്‍ഥി- അദ്ധ്യാപക സംഘടനയായ ‘നെല്ലിമുറ്റത്തിന്റെ ഉദ്ഘാടനം വിആര്‍.സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനംചെയ്തു വെള്ളാംങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന അനില്‍കുമാര്‍ അദ്ധ്യക്ഷതവഹിച്ചു. ബ്‌ളോക്ക്പഞ്ചായത്ത് അംഗം സിമി കണ്ണദാസന്‍, ഉണ്ണികൃഷ്ണന്‍കുറ്റിപറമ്പില്‍ , എംകെ മോഹനന്‍, , മണി, കെകെ.അപ്പുകുട്ടന്‍ മാസ്റ്റര്‍., എ.ആര്‍.രാമദാസ്, എംഎസ്.രഘു, കെ.എ.അബ്ദുള്‍ ജബ്ബാര്‍, എംഎസ് കാശി വിശ്വനാഥന്‍ , പ്രകാശ്. എന്നിവര്‍സംസാരിച്ചു വിദ്യാര്‍ഥികളുടേയും പൂര്‍വ്വ വിദ്യാര്‍ഥികളുടേയും കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisement