ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം വര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗം സംഘടിപ്പിച്ചു

364

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019-20 വര്‍ഷത്തെ വര്‍ക്കിങ്ങ് ഗ്രൂപ്പ് അംഗങ്ങളുടെയോഗം ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഇന്ന് നടന്നു.പ്രളയത്തെ തുടര്‍ന്ന് ആദ്യമായി ചേരുന്നവര്‍ക്കിങ്ങ് ഗ്രൂപ്പ് യോഗത്തില്‍ നിലവിലെ പദ്ധതികള്‍ക്ക് പുറമെ പ്രളയാനന്തര പുനരധിവാസത്തിന് മുന്‍ഗണന നല്‍കിയാവണം നിര്‍ദ്ദേശങ്ങള്‍ എന്ന് ബ്ലോക്ക് പ്രസിഡന്റ് വി എ. മനോജ് കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. പ്രളയാനന്തരം പുതിയതായി രൂപീകരിച്ച പ്രകൃതിസംരക്ഷണം ദുരന്തനിവാരണമെന്ന പുതിയ വര്‍ക്കിംഗ് ഗ്രൂപ്പിന്റെ ആദ്യ യോഗം കൂടിയായിരുന്നു ഇന്നത്തേത്.12 ഗ്രൂപ്പുകളും പ്രത്യേകം കൂടി 2019 -20 വര്‍ഷത്തേക്കുള്ള കരട് പദ്ധതി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചു. യോഗത്തിന് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണന്‍ സ്വാഗതവും BDO പദ്ധതി നിര്‍ദ്ദേശ രൂപരേഖയും അവതരിപ്പിച്ചു . ജോയിന്റ് BDo നന്ദി രേഖപ്പെടുത്തി.

 

Advertisement