സെന്റ് ജോസഫ്സിലെ അദ്ധ്യാപകരുടെ ഗവേഷണപ്രബന്ധംWHOയ്ക്ക് നിര്‍ദ്ദേശിച്ച് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍

116
Advertisement

ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സിലെ അദ്ധ്യാപകരുടെ ഗവേഷണപ്രബന്ധംWHOയ്ക്ക് നിര്‍ദ്ദേശിച്ച് അന്താരാഷ്ട്ര ഗവേഷണ ജേര്‍ണല്‍. ലോകരാഷ്ട്രങ്ങളില്‍ മുഴുവന്‍ ഭീതി താണ്ഡവമാടുന്ന വിധം വളര്‍ന്നു കഴിഞ്ഞ കോവിഡ്19വൈറസിന് മരുന്ന് കണ്ടെത്താനാവാതെ ഇന്നും നട്ടം തിരിയുകയാണ് ആഗോളഗവേഷണ മേഖല. രാപ്പകല്‍ ഭേദമില്ലാതെ ഗവേഷകര്‍ ഇതിനായി പണിയെടുക്കുമ്പോഴും ആഗോളതലത്തില്‍ മരണസംഖ്യ കുതിച്ചുയരുക തന്നെയാണ്. ഇതിനിടെയാണ് വൈറസിന്റെ ഘടനാപരമായ വിശകലനവും പ്രതിരോധസംവിധാനങ്ങളും ആരായുന്ന പ്രബന്ധവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ സാംക്രമികരോഗ ഗവേഷണകേന്ദ്രമായCDRL – (Communicable Diseases Research Laboratory)എത്തുന്നത്. അന്താരാഷ്ട്ര ജേര്‍ണലായTransboundary and Emerging Diseases ല്‍ പ്രസിദ്ധീകരണത്തിനയച്ച പ്രബന്ധം,അതിന്റെ പ്രാധാന്യം കണക്കിലെടുത്ത് WHO- (World Health organisation) നു നിര്‍ദ്ദേശിക്കാന്‍ ജേര്‍ണല്‍ ഗവേഷകരോട് അനുമതി ചോദിച്ചിരിക്കുകയാണ് ഇപ്പോള്‍.CDRLഡയറക്ടറും സുവോളജി വിഭാഗം അദ്ധ്യാപകനുമായ ഡോ. ഇ. എം. അനീഷ്,മൈക്രോബയോളജി അദ്ധ്യാപിക ഡോ. ഷാരല്‍ റിബെല്ലോ,ഗവേഷക വിദ്യാര്‍ത്ഥി അനൂപ്കുമാര്‍ എ. എന്‍. എന്നിവരാണ് ഈ പ്രബന്ധത്തിനു പിന്നില്‍.മനുഷ്യരാശി ഇന്ന് നേരിടുന്ന നിസ്സഹായതയില്‍ ഇത്തരം റിസര്‍ച്ചുകള്‍ ആശ്വാസമാണെന്ന് പറഞ്ഞ പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ ഇസബെല്‍ ലോക് ഡൌണ്‍ കാലത്ത് ഗവേഷണത്തില്‍ ഏര്‍പ്പെട്ട അദ്ധ്യാപകരെ അഭിനന്ദിക്കുകയും ചെയ്തു.ഗവേഷണപ്രബന്ധം Transboundary and Emerging Diseasesല്‍ ലഭ്യമായിരിക്കും.

Advertisement