കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി രൂപത

159
Advertisement

ഇരിങ്ങാലക്കുട: കോവിഡ് 19 പശ്ചാത്തലത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി രൂപത. ജനങ്ങൾ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കാൻ സർക്കാരിൽനിന്ന് കർശന നിർദേശം ലഭിച്ചതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ എന്ന് സർക്കുലറിൽ പറയുന്നു. കുർബാനകളുടെ എണ്ണം വർധിപ്പിച്ച് കുർബാനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും പനിയോ ചുമയോ ജലദോഷമോ ഉള്ളവർ വീടുകളിൽ ഐസൊലേഷനിൽ കഴിയണമെന്നും വിദേശത്തുനിന്ന് അടുത്ത ദിവസങ്ങളിൽ വന്നിട്ടുള്ളവർ വിശുദ്ധ ബലിയിൽ പങ്കെടുക്കരുതെന്നും വിശുദ്ധ കുർബാന ഒഴിച്ചുള്ള എല്ലാ ഒത്തുകൂടലുകളും ഒഴിവാക്കണമെന്നും സർക്കുലറിൽ വ്യക്തമായിട്ടുണ്ട്. മാർച്ച് 31 വരെ ഇടവകതലത്തിൽ ഉള്ള എല്ലാ പരിപാടികളും നിയന്ത്രിച്ചുകൊണ്ട് നേരത്തെ പുറത്തിറക്കിയ സർക്കുലറിൽ പുറമേയാണിത്.