ശബരിമല കര്‍മ്മസമിതി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ യാത്ര സംഘടിപ്പിച്ചു

443

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കര്‍മ്മസമിതി പൂമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാമജപ യാത്ര സംഘടിപ്പിച്ചു. പതിയാംകുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച നാമജപയാത്ര എടക്കുളം നെറ്റിയാട് സെന്ററില്‍ സമാപിച്ചു തുടര്‍ന്നു നടന്ന യോഗത്തില്‍ കര്‍മസമിതി കണ്‍വീനര്‍ ഒ.എസ് ജിതേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ ബിനു, ദേശീയ അധ്യാപക പരിഷത്ത് ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി ജി സതീശന്‍ മാസ്റ്റര്‍ , ബിജെപി ഇരിങ്ങാലക്കുട മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് കല്ലിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു ബിജെപി പൂമംഗലം പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് സിബി കുന്നുമ്മക്കര സ്വാഗതം പറഞ്ഞു . ആര്‍ എസ് എസ് പൂമംഗലം മണ്ഡല്‍ കാര്യവാഹ് കെ എസ് ബിബിന്‍ നന്ദി പറഞ്ഞു ബിജെപി പഞ്ചായത്ത് കമ്മറ്റി ജനറല്‍ സെക്രട്ടറി മനോജ് ചക്കാലക്കല്‍, പി പരമേശ്വരന്‍, സുനില്‍ പതിയാംകുളങ്ങര , സി വി അജയകുമാര്‍, മനോജ് നടുവത്ത് പറമ്പില്‍, പ്രകാശന്‍ കൊമ്പരു പറമ്പില്‍, സുനിത ജയകൃഷ്ണന്‍, ശരത് ശിവാനന്ദന്‍, വസന്ത സുന്ദരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി

 

Advertisement