നഗരസഭ 16 ാം വാര്‍ഡ് അംഗനവാടിയില്‍ ചുവര്‍ചിത്രങ്ങളൊരുക്കി

503

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട നഗരസഭയുടെ 2018-19 പദ്ധതിയുടെ ഭാഗമായുള്ള അംഗനവാടികളിലെ ചുവര്‍ചിത്രങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു നിര്‍വ്വഹിച്ചു.നഗരസഭ 18-ാം വാര്‍ഡായ ചാലാംപ്പാടത്തെ രണ്ടാം നമ്പര്‍ അംഗനവാടിയിലാണ് ചുവര്‍ചിത്രങ്ങളൊരുക്കിയത് .വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് അദ്ധ്യക്ഷത വഹിച്ചു.മുന്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസ് , വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍,മുന്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍ ഷാജു,ഐ .സി. ഡി. എസ് സൂപ്പര്‍വൈസര്‍ ഷമീന,അംഗനവാടി ടീച്ചര്‍ ലളിത എന്നിവര്‍ ആശംസകളര്‍പ്പിച്ചു.നഗരസഭ പരിധിയിലെ 60 അംഗനവടികളില്‍ 45 എണ്ണം നഗരസഭയുടെ നിയന്ത്രണത്തിലാണ്.മാര്‍ച്ച് 31 നകം ഫണ്ട് ഉപയോഗം തീര്‍ത്ത് അംഗനവാടികളില്‍ പദ്ധതി നടപ്പിലാക്കും

Advertisement