കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ നവരാത്രി- സരസ്വതി പൂജ പൂര്‍വ്വാധികം ഭംഗിയോടെ

518

ഇരിങ്ങാലക്കുട-കൂടല്‍മാണിക്യം ദേവസ്വത്തിന്റെ ഈ വര്‍ഷത്തെ നവരാത്രി- സരസ്വതി പൂജ കൊട്ടിലാക്കല്‍ ദേവസ്വം ആഫീസില്‍ പ്രത്യേകം സജ്ജമാക്കുന്ന സരസ്വതി മണ്ഡപത്തില്‍ വച്ച് ആഘോഷിക്കുന്നു.16.10 2018 ചൊവ്വാഴ്ച വൈകുന്നേരം പൂജവെയ്പ്പും 17.120.2018 ന് ദുര്‍ഗ്ഗാഷ്ടമിയും ,18-10.2018 ന് മഹാനവമിയും 19.10.2018 ന് വിദ്യാരംഭവുമാകുന്നു.അന്നേ ദിവസങ്ങളില്‍ രാവിലെയും വൈകീട്ടും പതിവ് പൂജകളും നടത്തുന്നതാണ്.വിജയദശമി ദിവസം വിദ്യാരംഭത്തിനോട് അനുബന്ധിച്ച് രാവിലെ കുട്ടികളെ എഴുത്തിനിരത്തുവാന്‍ വേണ്ട സൗകര്യങ്ങള്‍ ദേവസ്വം ഒരുക്കിയിട്ടുള്ളതായി കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ പറഞ്ഞു

Advertisement