ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റി ട്രഷറി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

500

ഇരിങ്ങാലക്കുട-ബി.ജെ.പി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ട്രഷറി ഓഫീസ് മാര്‍ച്ചിന്റെ ഉദ്ഘാടനം
ബി ജെ പി ജില്ലാ Cop. Cell കണ്‍വീനര്‍ ശ്രീ.രഘുനാഥ് നിര്‍വ്വഹിച്ചു,മനുഷ്യനിര്‍മ്മിത പ്രളയത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുക, ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള മുഴുവന്‍ സഹായവും ഉടന്‍ നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു മാര്‍ച്ച് നടന്നത്. BJP മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. BJP മണ്ഡലം ജന:സെക്രട്ടറി പാറയില്‍ ഉണ്ണികൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സുനില്‍ പീനിക്കല്‍ സുധ അജിത്ത് സിനി രവീന്ദ്രന്‍ അമ്പിളി ജയന്‍ ഗിരിഷ് സുരേഷ് കുഞ്ഞന്‍ KP വിഷ്ണു കൃപേഷ് ചെമ്മണ്ട ശ്യാംജിമാടത്തിങ്കല്‍ എന്നിവര്‍ മാര്‍ച്ചിനു നേതൃത്വം നല്‍കി

 

Advertisement