പുതുക്കാട് റെയിൽവേ സ്റ്റേഷന് പുതുമുഖം നൽകി വിദ്യ എൻജിനീയറിംഗ് കോളേജ് എൻ എസ് എസ് വിദ്യാർത്ഥികൾ

92

പുതുക്കാട് :കൂടുതൽ ട്രയിനുകൾ ആരംഭിച്ച സാഹചര്യത്തിൽ റെയിൽവേ സ്‌റ്റേഷന് പുതിയ മുഖം ഒരുക്കി കേച്ചേരി വിദ്യ എൻജിനീയറിംഗ് കോളേജ് നാഷണൽ സർവ്വീസ് സ്കീം വിദ്യാർത്ഥികൾ .മന്ത്രി സി രവീന്ദ്രനാഥ് പുതുക്കാട് മണ്ഡലത്തിൽ നടപ്പിലാക്കിയ ജൈവ വൈവിധ്യ ഉദ്യാനവും തൃശൂർ എം പി ടി എൻ പ്രതാപൻ്റെ എംപീസ് ഹരിതം പദ്ധതിയുടെയും ഭാഗമായി വിദ്യാർത്ഥികൾ സ്റ്റേഷനിൽ പത്തുമണി പൂക്കളുടെ ഹാങ്ങിഗ് ഗാർഡൻ ഒരുക്കി .കൂടാതെ ട്രയിൻ പാസഞ്ചേഴ്സ് അസ്സോസിയേഷൻ്റെ ഒരു യാത്രക്കാരന് ഒരു ചെടി എന്ന പദ്ധതിയും ആരംഭിച്ചു .യാത്രയുടെ ഓർമ്മക്കായി സ്റ്റേഷനിൽ ഉദ്യാനം ഒരുക്കാനായി ചെടി നൽകുന്ന പദ്ധതിയാണ് ഒരു യാത്രക്ക് ഒരു ചെടി പദ്ധതി .വിദ്യ എൻജിനീയറിംഗ് കോളേജിലെ എൻ എസ് എസ് വിദ്യാർത്ഥികൾ പ്ലാറ്റ്ഫോമുകളും പാർക്കിങ്ങ് മേഖലയും ശുചീകരിച്ചു .പുതുക്കാട് റെയിൽവേ സ്‌റ്റേഷനിൽ നടന്ന ഉദ്ഘാടന ചടങ്ങ് ബ്ലോക്ക്‌ പഞ്ചായത്തംഗം അൽജോ പി ആൻ്റണിയും പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ എം ബാബുരാജ് എന്നിവർ ചേർന്ന് നിർവ്വഹിച്ചു .ചടങ്ങിൽ വാർഡ് അംഗം സജീവൻ അധ്യക്ഷത വഹിച്ചു .വാർഡ്‌ മെമ്പർമ്മാരായ സെബി കൊടിയൻ ,സി സി സോമൻ ,സ്റ്റേഷൻ മാസ്റ്റർ കെ യു അച്ചുതാനന്ദൻ ,വിദ്യ എൻ എസ് എസ് പ്രാഗ്രാം ഓഫീസർ ഡോ സുനീഷ് ഇ ,ട്രയിൻ പാസഞ്ചേഴ്സ് അസ്സോസിയേഷൻ പ്രസിഡൻ്റ് വിജയകുമാർ പി എസ് ,സെക്രട്ടറി അരുൺ ലോഹിദാക്ഷൻ ,ട്രഷറർ ശ്രീ വിജിൻ വേണു വി എന്നിവർ പ്രസംഗിച്ചു. നാളെ (10/01/2021 ) ഞായറാഴ്ച വൈകീട്ട് 5 :O5 ന് ആലപ്പുഴ -കണ്ണൂർ എക്സ്പ്രസ്സ് ആരംഭിക്കുന്നതോടെ പുതുക്കാട് നിന്ന് ദിവസവും ആലപ്പുഴ ,കണ്ണൂർ ,കോട്ടയം ,തിരുവനന്തപുരം ,ബാംഗ്ലൂർ മേഖലയിലേക്ക് ട്രയിൻ സർവ്വീസ് ഉണ്ടാകും .

Advertisement