ശബരിമല വിധിക്കെതിരെ താഴെക്കാട് എന്‍. എസ് .എസ്. കരയോഗം

335
Advertisement

താഴെക്കാട് -ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ചുള്ള കോടതിവിധി അധാര്‍മ്മികവും ആചാര അനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധവുമാണെന്നും ഇതിനെതിരെ താഴെക്കാട് എന്‍. എസ് .എസ് കരയോഗം ശക്തമായ പ്രതിഷേധവും ഖേദവും രേഖപ്പെടുത്തുന്നുവെന്നും കരയോഗം യോഗത്തില്‍ പറഞ്ഞു.സുപ്രീം കോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കിയ എന്‍. എസ്. എസ് കേന്ദ്ര നേതൃത്വത്തിനും ,ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ക്കും പൂര്‍ണ്ണപിന്തുണയും ഐക്യദാര്‍ഢ്യവും കരയോഗം പൊതുയോഗം പ്രഖ്യാപിച്ചു.യോഗത്തില്‍ പ്രസിഡന്റ് വി .ശിവദാസ മേനോന്‍ അദ്ധ്യകഷത വഹിച്ചു.സെക്രട്ടറി സോമന്‍ ചിറ്റേത്ത് ,പി. സരിത് കുമാര്‍ ,ഇ. രവി കുമാര്‍ ,പി. മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു