ബാലവേദി പടിയൂര്‍ പഞ്ചായത്ത് കലോത്സവം ആവേശമായി

162
Advertisement

പടിയൂര്‍: രാവിലെ നടന്ന ബാലവേദി കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈകീട്ട് നടന്ന AISF AIYF ആദരവ് 2019 AIYF ജില്ലാ സെക്രട്ടറി സഖാവ് രാകേഷ് കണിയാം പറമ്പില്‍ ഉദ്ഘാടനം ചെയ്തു. സഖാക്കള്‍ പി.മണി, കെ.വി രാമകൃഷ്ണന്‍, വി.ആര്‍ രമേശ്, വിഷ്ണുശങ്കര്‍, വിപിന്‍ ടി വി, കെ പി കണ്ണന്‍, ശ്യാംകുമാര്‍, മിഥുന്‍ പി.എസ്, അഭിമന്യു എന്നിവര്‍ സംസാരിച്ചു. SSLC, PLUS TWO പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, വിദ്യാര്‍ത്ഥികള്‍ക്ക് പുസ്തക വിതരണവും നടത്തി. ആവേശകരമായ ബാലവേദി കലോത്സവത്തില്‍ ‘ചിലമ്പൊലി’ ബാലവേദി ഒന്നാം സ്ഥാനവും’ ഹെമുകലാനി’ ബാലവേദി രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

Advertisement