പൊതു ശ്മാശാനം മുക്തിസ്ഥാന്റെ സമര്‍പ്പണം ഒക്ടോബര്‍ 14ന്

571

ഇരിങ്ങാലക്കുട :ട്രഞ്ചിന്‍ ഗ്രൗണ്ടിന് സമീപം എസ്.എന്‍.ബി.എസ്. സമാജത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച പൊതു ശശ്മാശനം മുക്തിസ്ഥാന്റെ സമര്‍പ്പണം ഒക്ടോബര്‍ 14 ന് നടക്കും. എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പിള്ളി നടേശന്‍ മന്ദിര സമര്‍പ്പണവും, ഒരു ചേംബറിന്റെ സ്വിച്ചോണ്‍ കര്‍മ്മവും നിര്‍വ്വഹിക്കും. രണ്ടാമത്തെ ചേംബര്‍ കെ.എസ്.ഇ.ലിമിറ്റഡ് എം.ഡി. എ.പി.ജോര്‍ജ്ജ് സ്വിച്ചോണ്‍ നിര്‍വ്വഹിക്കും. ഒരു കോടി രൂപ ചിലവ് വരുന്ന ക്രിമെറ്റോറിയത്തിന് രണ്ട് ചേംബറുകളാണ് ഉള്ളത്. ഗ്യാസിനാല്‍ പ്രവര്‍ത്തിക്കുന്ന ബ്ലോവറിന് ഒരേ സമയം 12 ഗ്യാസ് സിലിണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും.

 

 

Advertisement