ഇരിങ്ങാലക്കുട എം എൽ എ മന്ത്രി ഡോ: ആർ ബിന്ദുവിനെ ഹെല്പ് ലൈൻ വഴിയായി മുരിയാട് പഞ്ചായത്ത് മുൻകൈയെടുത്ത് 10 മൊബൈൽ ഫോണുകൾ കൂടി വിതരണം ചെയ്തു

38

ഇരിങ്ങാലക്കുട: മന്ത്രി ഡോ: ആർ ബിന്ദുവിനെ ഹെല്പ് ലൈൻ വഴിയായി മുരിയാട് പഞ്ചായത്ത് മുൻകൈയെടുത്ത് 10 മൊബൈൽ ഫോണുകൾ കൂടി വിതരണം ചെയ്തു .എം എൽ എ ഓഫീസിൽ നടന്ന ചടങ്ങിൽ മുരിയാട് പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു . ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു തുറവങ്കാട് ഊക്കൻ മെമ്മോറിയൽ ഹൈസ്കൂൾ, അവിട്ടത്തൂർ ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ ഹൈസ്കൂൾ ,സെൻ മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, ലിറ്റിൽ ഫ്ലവർ കോൺവെൻറ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ മുരിയാട് പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് ഫോണുകൾ വിതരണം ചെയ്തു. ചടങ്ങിൽ മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീല ജയരാജ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത്, പഞ്ചായത്ത് അംഗം നിഖിത അനൂപ് തുടങ്ങിയവർ പങ്കെടുത്തു.

Advertisement