സഹപാഠിക്കൊരു കൈതാങ്ങ്

442

മൂര്‍ക്കനാട് : സഹപാഠിക്കൊരു കൈതാങ്ങ് എന്ന ലക്ഷ്യത്തോടെ ഞായറാഴ്ച പത്തോളം വരുന്ന ക്രൈസ്റ്റ് കോളേജ്ജ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് മൂന്നാം വര്‍ഷ എന്‍എസ്എസ് വളണ്ടിയറായ ശ്രീഗുരുവിന്റെ വീട് നവീകരണം നടത്തി. രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള കഠിനമായ പരിശ്രമത്തിനൊടുവില്‍ വീടിന്റെ പണികള്‍ പൂര്‍ണ്ണമായി ചെയ്തുകൊടുത്തു. പെയിന്റ് അടിക്കല്‍, നിലം നന്നാക്കല്‍, വൈദ്യുതീകരണം, വാതിലുകള്‍ നന്നാക്കല്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. പ്രളയാന്തര പുനരധിവാസം യാഥാര്‍ത്ഥ്യമാക്കി കൊടുക്കുകവഴി സ്വന്തം സഹപാഠിയുടെ ജീവിതത്തില്‍ സന്തോഷം നിറച്ചതിന്റെ നിര്‍വൃതിയിലാണ് എന്‍എസ്എസ് വളണ്ടിയേഴ്‌സ് മടങ്ങിയത്.

Advertisement