കാറളം വെള്ളാനിയില്‍ തീ പിടുത്തം യുവാക്കള്‍ രക്ഷക്കെത്തി

988

കാറളം വെള്ളാനി കോഴിക്കുന്ന് പ്രദേശത്ത് തീ പടര്‍ന്നു പിടിച്ച് ജനങ്ങള്‍ പരിഭ്രാന്തരായി.ഡി. വൈ. എഫ് .ഐ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി.കാട്ടൂര്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.കഴിഞ്ഞ കുറച്ച് നാളുകളായി കടുത്ത വേനല്‍മൂലം നിരവധി സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ തീ പിടുത്തം ഉണ്ടാകുന്നത് .ചെറിയ തീ കനല്‍പോലും ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ജനങ്ങള്‍ പാലിക്കണമെന്നപേക്ഷിക്കുന്നു

 

Advertisement