ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആറാം വാര്‍ഡില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

327

ഇരിഞ്ഞാലക്കുട- ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആറാം വാര്‍ഡ് പീച്ചമ്പിള്ളി കോളനി പരിസരത്ത് വെച്ച് പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി.വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ.നൗറീന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്റോ, മൊഹമ്മദ്, നേഴ്‌സ്മാരായ ബീന, ശില്പ, ആശ,കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്നിവര്‍ നേതൃത്വം നല്‍കി.

 

 

 

Advertisement