കോന്തിപുലം -പൈക്കാടം ബണ്ടു റോഡ് പരിസരത്ത് മാലിന്യങ്ങള്‍ തള്ളുന്നത് പതിവാകുന്നു

318
Advertisement

കോന്തിപുലം-ബണ്ടു റോഡില്‍15ചാക്ക് പ്ലാസ്റ്റിക് മാല്യിന്യം പല ഭാഗത്തായി വലിച്ചിട്ട രീതിയില്‍ കാണപ്പെട്ടു. ഫ്രണ്ട്സ് എന്ന പേരിലുള്ള കമ്പനിയുടെ നാപ്ക്കിന്‍ പാഡ് ആണ് ഈ ചാക്കില്‍ അലക്ഷ്യമായി ജലമലിനീകരണം നടക്കുന്ന രീതിയില്‍ വലിച്ചെറിഞ്ഞതായി കണ്ടെത്തിയത്. വാര്‍ഡ് കൗണ്‍സിലര്‍ ബിജി അജയകുമാര്‍, പൊറത്തിശ്ശേരി പ്രാഥമികാരോഗ്യ കേന്ദ്രം ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആന്റോ, ആശ പ്രവര്‍ത്തക ദീപാബെന്നി എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച് ഇരിഞ്ഞാലക്കുട മുനിസിപ്പാലിറ്റി ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരെ അറിയിച്ചത് പ്രകാരം മാലിന്യങ്ങള്‍ നീക്കം ചെയ്തു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കുമെന്ന് കൗണ്‍സിലര്‍ അറിയിച്ചു.

 

Advertisement