കാറളം : പുരയാറ്റുപറമ്പിൽ പാറൻ രാജനും (റിട്ട. എക്സൈസ് ഇൻസ്പെക്ടർ), അദ്ദേഹത്തിൻ്റെ സഹധർമ്മണിയുംകാറളം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ റിട്ട. പ്രധാനാദ്ധ്യാപികമായ കെ.യു. വിജയലക്ഷ്മിയും ചേർന്ന് അവരുടെ ഒരുമാസത്തെ പെൻഷൻ തുകയായ 55,555 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി. ഇരിങ്ങാലക്കുട എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ ചെക് ഏറ്റുവാങ്ങി. ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ. മനോജ് കുമാർ സന്നിഹിതനായിരുന്നു.
Advertisement