മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ ബിന്ദു തുറന്നുനൽകി

21

ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ കോ -ഈഡൻ സഹകരണ പരിശീലന കേന്ദ്രം കേരള സംസ്ഥാന ഉന്നതവിദ്യാഭ്യാസ -സാമൂഹ്യ നീതി വകുപ്പ് മന്ത്രി പ്രൊഫ.ആർ ബിന്ദു തുറന്നുനൽകി .സഹകരണ മേഖലയുടെ സമകാലീന വെല്ലുവിളികളെ അതിജീവിക്കാൻ വിശ്വാസ്യതക്കൊപ്പം സാങ്കേതികത്വവും വളരേണ്ടതുണ്ട്.മാറ്റങ്ങളിൽ മാറ്റുരയ്ക്കുവാൻ ഇനിമുതൽ മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ വേദിയൊരുക്കുന്നു .പുതിയ സഹചര്യങ്ങളുമായി ഒത്തിണങ്ങുന്ന നിരവധി പരിശീലനങ്ങളെയും പ്രായോഗിക പ്രൊജക്ടുകളെയും കുറിച് സംസാരിക്കുകയായിരുന്നു പ്രൊഫ .ആർ ബിന്ദു . മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി,ഇരിങ്ങാലക്കുട നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ കെ ആർ വിജയയും മുഖ്യാതിഥികളായിരുന്നു . സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി ഗ്ലോറിമോൾ കെ ബി സദസ്സിന്ന് നന്ദി അറിയിച്ചു.

Advertisement