ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ് മാപ്രാണത്ത് പ്രവര്‍ത്തനമാരംഭിച്ചു

367

ഇരിങ്ങാലക്കുട-ജനപ്രിയ മെഡിക്കല്‍സിന്റെ 17-ാമത് ഔട്ട്‌ലെറ്റ്  മാപ്രാണത്ത്പ്രവര്‍ത്തനമാരംഭിച്ചു.എല്‍. ഡി .എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.പി .ഐ. ഐ. ഡി. സി. എല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രദീപ് യു .മേനോന്‍ പദ്ധതി വിശദീകരണം നടത്തി.സി .പി. എം ഏരിയ സെക്രട്ടറി കെ. സി പ്രേമരാജന്‍ സ്വാഗതം പറഞ്ഞു.ഇരിങ്ങാലക്കുട എം .എല്‍ .എ കെ. യു അരുണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.പി ഐ ഐ ഡി സി എല്‍ ചെയര്‍മാന്‍ സി .കെ കൃഷ്ണദാസ് ,സി. പി .എം ജില്ലാകമ്മിറ്റി മെമ്പര്‍ ഉല്ലാസ് കളക്കാട്ട് .കേരള വനിതാഫെഡ് ചെയര്‍പേഴ്‌സണ്‍ അഡ്വ കെ .ആര്‍. വിജയ ,ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ് കുമാര്‍ ,ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ ബഷീര്‍ ,കേരള പ്രവാസി സംഘം ജില്ലാ പ്രസിഡന്റ് എന്‍ .എ ജോണ്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു

 

Advertisement