ഇരിങ്ങാലക്കുട എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു.

116
Advertisement

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട എസ് എന്‍ ചന്ദ്രിക എഡ്യുക്കേഷണല്‍ ട്രസ്റ്റിന് കീഴിലുള്ള സ്ഥാപനങ്ങളുടെ വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ട്‌ല അദ്ധ്യക്ഷത വഹിച്ച ചടങ്ങ് അനഗ്രഹീത കലാകാരനായ രാജേഷ് തംബുരു ഉദ്ഘാടനം ചെയ്തു. സര്‍വീസില്‍ നിന്നും വിരമിയ്ക്കുന്ന ഹയര്‍സെക്കന്ററി വിഭാഗം അധ്യാപിക അംബിക.കെ.പിയുടെ ഫോട്ടോ അനാച്ഛാദനം പ്രിന്‍സിപ്പല്‍ കെ.ജി.സുനിത നിര്‍വ്വഹിച്ചു. ഉപഹാരസമര്‍പ്പണം സ്റ്റാഫ് സെക്രട്ടറി ലത.സി.ആര്‍ നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ.രാജ്കുമാര്‍, ശ്രീ.എന്‍.രാജഗോപാല്‍, അനിത.പി.ആന്റണി, പുര്‍വ്വ വിദ്യാര്‍ത്ഥികളായ റെയ്‌നോള്‍ഡ് ജോസഫ്, ലക്ഷ്മി, റോഷന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

Advertisement