ക്രെസ്റ്റ് കോളേജിന് മുന്നില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു

1423

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളജിന് മുന്നില്‍ റോഡിലേയ്ക്ക് തേക്ക് മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ചെവ്വാഴ്ച്ച വൈകീട്ട് 6.15 ഓടെ കോളേജ് വളപ്പില്‍ നിന്നിരുന്ന കൂറ്റന്‍ തേക്ക് മരം കനത്ത കാറ്റിലും മഴയിലും കടപുഴകി കോളേജ് മതില്‍ തകര്‍ത്ത് റോഡിലേയ്ക്ക് വീഴുകയായിരുന്നു.മരം വീണതിനെ തുടര്‍ന്ന് റോഡില്‍ മുഴുനായും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.സമീപത്തെ ഇലട്രീക് കമ്പികളുടെ മുകളിലൂടെ വീണതിനെ തുടര്‍ന്ന് പോസ്റ്റ് ഒടിഞ്ഞു പ്രദേശത്തെ വൈദ്യൂതി ബന്ധം തകരാറിലാണ്.ഇരിങ്ങാലക്കുട ഫയര്‍ഫോഴ്‌സും കെ എസ് ഇ ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരം മുറിച്ച് മാറ്റി ഗതാഗതവും വൈദ്യൂതി ബന്ധവും പുനസ്ഥാപിക്കുന്നതിനുള്ള നടപടികള്‍ കൈകൊള്ളുന്നു.

Advertisement