ജെ സി ഐ ക്ലീന്‍ ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു.

390

ഇരിങ്ങാലക്കുട : ജെ സി ഐ ഇരിങ്ങാലക്കുടയുടെ ആഭിമുഖ്യത്തില്‍ ക്ലീന്‍ ഇരിങ്ങാലക്കുട പദ്ധതി ആരംഭിച്ചു.മുന്‍സിപ്പല്‍ മൈതാനത്ത് മണ്ണ് മൂടി കിടക്കുന്ന ചുറ്റുമുള്ള കാനയുടെ സ്ലാബ് നീക്കി മണ്ണ് മാറ്റം ചെയ്താണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്.മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു.ജെ സി ഐ പ്രസിഡന്റ് ലിഷോണ്‍ ജോസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ രാജേശ്വരി ശിവരാമന്‍നായര്‍,സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കുര്യന്‍ ജോസഫ്,വത്സല ശശി,കൗണ്‍സിലര്‍മാരായ സോണിയ ഗിരി,ബേബി ജോസ് കാട്ട്‌ള,ജെ സി ഐ സെക്രട്ടറി അജോ ജോണ്‍,പെജക്റ്റ് ഡയറക്ടര്‍ ടെല്‍സണ്‍ കോട്ടോളി,ചാര്‍ട്ടര്‍ പ്രസിഡന്റ് അഡ്വ.ജോണ്‍ നിധിന്‍ തോമസ്,മുന്‍ പ്രസിഡന്റ്മാരായ അഡ്വ.ഹോബി ജോളി,എബിന്‍ മാത്യു,ഷാജി പാറേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു.ജെയ്‌സണ്‍ പൊന്നോക്കന്‍,സോമസുന്ദരന്‍ നായര്‍,ഷൈജിത്ത് ജോസ്,ഷാന്റോ,അനില്‍ പി കെ ,രാകേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement