പുല്ലൂരിനെ സ്മാര്‍ട്ടാക്കാന്‍ സര്‍വ്വീസ് സഹകരണ ബാങ്ക്

525

പുല്ലൂര്‍ :പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതിയ്ക്ക് ആഗസ്റ്റ് 16 ന് പുല്ലൂരില്‍ തുടക്കമാകും. വില്ലേജിലെ വിദ്യാലയങ്ങള്‍,ആരോഗ്യകേന്ദ്രങ്ങള്‍,കലാ സാംസ്‌ക്കാരിക സംഘടനകള്‍ എന്നിവയെ ആധുനിക സങ്കേതങ്ങളാല്‍ സമ്പന്നമാക്കുക ഇത്തരം സ്ഥാപനങ്ങളുമായി ബന്ധപെടുന്ന വ്യക്തികളെ വിശിഷ്യാ കുട്ടികളെയും സ്ത്രികളെയും ശാരിരികമായും മാനസികമായും ബൗദ്ധീകമായും ശാക്തികരിക്കുക,ജൈവ വൈവിധ്യ സംരക്ഷണം,ഹരിത പെരുമാറ്റച്ചട്ടം,ആരോഗ്യ സുരക്ഷ,പോഷകാഹര സമൃദ്ധി,കായിക ക്ഷമത,വൈജ്ഞാനിക മികവ് എന്നിവ ഉറപ്പ് വരുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.മൂന്ന് ഘട്ടമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആഗസ്റ്റ് 16ന് രാവിലെ 11 മണിയ്ക്ക് പുല്ലൂര്‍ എസ് ബി എസ് സമാജം സ്‌കൂളില്‍ എം പി സി എന്‍ ജയദേവന്‍ ഉദ്ഘാടനം ചെയ്യും.പുല്ലൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ സജ്ജമാക്കിയിട്ടുള്ള സ്മാര്‍ട്ട് ക്ലാസ് റൂം നബാഡ് അസി.ജനറല്‍ മാനേജര്‍ ദീപ പിള്ളയും ,നക്ഷത്രവനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമനും,പേരഗ്രാമം പദ്ധതി സഹകരണ സംഘം അസി.രജിസ്ട്രാര്‍ അജിത് എ ആറും,ന്യൂട്രീഷന്‍ ഗാര്‍ഡന്‍ ജില്ലാ പഞ്ചായത്തംഗം ടി ജി ശങ്കരനാരായണനും,ഹരിത നിയമാവലിയിലേക്കൊരു കാല്‍വെയ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണനും ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും ചടങ്ങില്‍ പങ്കെടുക്കും.

Advertisement