റവ. ഡോ. ജോര്‍ജ് പാലമറ്റത്തിന് യാത്രയയപ്പ് നല്‍കി

393

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപതയുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന മാളയിലെ ജീസസ് ട്രെയിനിംഗ് കോളജിലെ പ്രിന്‍സിപ്പല്‍ റവ. ഡോ. ജോര്‍ജ് പാലമറ്റത്തിന് യാത്രയയപ്പ് നല്‍കി. പതിനൊന്ന് വര്‍ഷക്കാലം കോളജ് പ്രിന്‍സിപ്പലായി സേവനം അനുഷ്ഠിച്ച ഫാ. ജോര്‍ജ് അദ്ധ്യാപന രംഗത്ത് വേറിട്ട ഒരു വ്യക്തിത്വമാണെന്ന് രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ അധ്യാപകനായി പ്രവര്‍ത്തനമാരംഭിച്ച ഡോ. ജോര്‍ജ് പാലമറ്റം നീണ്ട വര്‍ഷക്കാലം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ മലയാളം പ്രൊഫസറായും കണ്ണൂര്‍ പി.കെ.എം കോളജിലെ പ്രിന്‍സിപ്പലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പുതിയ പ്രിന്‍സിപ്പലായി ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍ ചുമതലയേറ്റു. രൂപത വികാരി ജനറാള്‍ മോണ്‍ ലാസര്‍ കുറ്റിക്കാടന്‍, ഫാ. റാഫേല്‍ പഞ്ഞിക്കാരന്‍, ഫാ. ബിനോയ് കോഴിപ്പാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

Advertisement