കാലവര്‍ഷകെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം പൊറത്തിശ്ശേരിയില്‍

436
Advertisement

കരുവന്നൂര്‍ : കാലവര്‍ഷക്കെടുതി രൂക്ഷമായ പൊറത്തിശ്ശേരി വില്ലേജില്‍ കേന്ദ്രസംഘം സന്ദര്‍ശനം നടത്തി.സെന്‍ട്രല്‍ അഗ്രികള്‍ച്ചറല്‍ ഡയറക്ടര്‍ ബി കെ ശ്രീവാസ്തവ,കേന്ദ്ര ഗതാഗത വകുപ്പ് റീജനല്‍ ഡയറക്ടര്‍ ബി വി ശാസ്ത്രി,കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടര്‍ മര്‍സിറാം മാണ എന്നിവരടങ്ങിയ മൂന്നംഘ സംഘമാണ് പൊറുത്തിശ്ശേരി ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചത്.കരുവന്നൂര്‍,ബംഗ്ലാവ്,കണക്കക്കോട്ടം എന്നി പ്രദേശങ്ങളില്‍ വാഴ,നെല്ല്,തെങ്ങ് തുടങ്ങിയ കൃഷി നാശം സംഭവിച്ച പ്രദേശങ്ങളും തകര്‍ന്ന റോഡുകളും സംഘം സന്ദര്‍ശിച്ചു.നാശനഷ്ടങ്ങള്‍ കര്‍ഷകര്‍ സംഘത്തിന് വിശദീകരിച്ച് നല്‍കി.ഒരു മണിക്കൂറോളം സ്ഥലത്ത് ചിലവഴിച്ച സംഘം 12.15 ലോടെ മടങ്ങി.കളക്ടര്‍ ടി വി അനുപമ,സബ് കളക്ടര്‍ രേണുരാജ്,താസില്‍ദാര്‍മാരായ ഐ ജെ മധുസൂദനന്‍,ജോര്‍ജ്ജ്,കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി മുരളിധരന്‍,കൃഷി ഓഫിസര്‍ വി വി സുരേഷ് എന്നിവരും സംഘത്തിനൊപ്പമുണ്ടായിരുന്നു.