ഇരിങ്ങാലക്കുട : ‘ഫേസ് ബുക്കും’ ‘വാട്ട്‌സ് അപ്പും’ പോലെയുള്ള സോഷ്യല്‍ മീഡിയകള്‍ക്ക് നമ്മുടെ സമൂഹത്തില്‍ കാര്യമായ സ്വാധീനം ചെലുത്താനാവുമെന്ന് ‘മാതൃഭൂമി ടി വി’ ചാനലിന്റെ പ്രോഗ്രാം തലവനും, കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ എം പി സുരേന്ദ്രന്‍ പറഞ്ഞു. ഫേസ് ബുക്ക് കൂട്ടായ്മയുടെ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള സര്‍ക്കാര്‍ മുന്‍ ചീഫ് വിപ്പ് അഡ്വ തോമസ് ഉണ്ണിയാടന്‍ മുഖ്യാതിഥിയായിരുന്നു.തുടര്‍ന്ന് കൂട്ടായ്മയുടെ പ്രസിഡന്റ് രാജീവ് മുല്ലപ്പിള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ എ എസ് ജേതാവ് ഹരി കല്ലിക്കാട്ട് , ഇരിങ്ങാലക്കുട പോലീസ് സബ് ഇന്‍സ്പെക്ടര്‍ കെ എസ് സുശാന്ത്, വാര്‍ഡ് കൗണ്‍സിലര്‍ ഫിലോമിന, കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് ടി വി ചാര്‍ളി, നഗരസഭാ കൗണ്‍സിലര്‍ സോണിയ ഗിരി, സി പി ഐ നേതാവ് പി മണി, ബി ജെ പി നേതാവ് സുനില്‍കുമാര്‍, സെന്റ് ജോസഫ്സ് കോളേജ് ഹിന്ദി വിഭാഗം മേധാവിയും സാമൂഹ്യ പ്രവര്‍ത്തകയുമായ സിസ്റ്റര്‍ (ഡോ) റോസ് ആന്റോ, ഫിറോസ് ബാബു പ്രസംഗിച്ചു.രക്താര്‍ബുദ രോഗം ബാധിച്ച പടിയൂര്‍ സ്വദേശി അസ്‌നാന്‍ എന്ന നാലു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി നടത്തുന്ന രക്ത മൂല കോശദാന ക്യാമ്പയിന്റെ ഉല്‍ഘാടനം സിസ്റ്റര്‍ ഡോ റോസ് ആന്റോ നിര്‍വ്വഹിച്ചു. സെക്രട്ടറി മിനി ജോസ് കാളിയങ്കര സ്വാഗതവും, വൈസ് പ്രസിഡന്റ് ജോസ് വര്‍ഗീസ് മൊയലന്‍ നന്ദിയും പറഞ്ഞു.
‘നവമാധ്യമങ്ങള്‍ക്ക് സമൂഹത്തില്‍ സ്വാധീനം ചെലുത്താനാകും” – എം പി സുരേന്ദ്രന്‍
Advertisement