സുമനസ്സുകളുടെ സഹായം തേടി ഒരു കുടുംബം

656
Advertisement

മുരിയാട് : പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ സ്ഥിരതാമസക്കാരായ മഠത്തിക്കര നാരായണന്‍ മകന്‍ പ്രദീപ് രണ്ടര വര്‍ഷം മുന്‍പാണ് സണ്‍ഷൈഡിന് മുകളില്‍ നിന്നും ജോലി ചെയ്യുന്ന സമയത്ത് വീണ് പരിക്കേറ്റത്.അപകടത്തെ തുടര്‍ന്ന് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായ പ്രദീപിന്റെ ഭാര്യ കൂലിപണിയ്ക്ക് പോയാണ് ചികിത്സ ചിലവ് നടത്തിയിരുന്നത്.ഇവര്‍ക്ക് പ്ലസ് വണ്ണില്ലും പ്ലസ് ടു വിലും പഠിക്കുന്ന രണ്ട് പെണ്‍കുട്ടികളാണ് ഉള്ളത്.ഒരാള്‍ക്ക് ജന്മനാല്‍ ചെവിയ്ക്ക് തകരാറും രണ്ടാമത്തെ കുട്ടിയ്ക്ക് നട്ടെല്ലിന് ക്ഷതമേറ്റിരിക്കുകയുമാണ്.വളരെയധികം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന ഈ കുടുംബത്തെ സഹായിക്കുന്നതിനായി മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്‍ ചെയര്‍മാനായും വാര്‍ഡ് മെമ്പര്‍ സിന്ധു നാരായണന്‍കുട്ടി കണ്‍വീനറായും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് മുരിയാട് ബ്രാഞ്ചില്‍ പ്രദീപ് ചികിത്സ സഹായനിധി രൂപികരിച്ചിട്ടുണ്ട്.അക്കൗണ്ട് നമ്പര്‍ 110101000012961, IFSC -IOBA0001101

Advertisement