നാലമ്പല തീര്‍ത്ഥാടനം ഇരിങ്ങാലക്കുടയില്‍ നിന്ന് കെ എസ് ആര്‍ ട്ടി സി സ്‌പെഷല്‍ സര്‍വ്വീസ് ആരംഭിച്ചു.

1470
Advertisement

ഇരിങ്ങാലക്കുട : നാലമ്പല തീര്‍ത്ഥാടനതോടനുബന്ധിച്ച് ഇരിങ്ങാലക്കുടയില്‍ നിന്ന് സ്‌പെഷല്‍ സര്‍വ്വീസ് ആരംഭിച്ചു.രാവിലെ 6 നും 6.30നും ആണ് രണ്ട് ബസുകള്‍ സര്‍വ്വീസ് നടത്തുന്നത്.തിരക്കനുസരിച്ച് അവധി ദിവസങ്ങളില്‍ ഒരു ബസ് അധികമായും സര്‍വ്വീസ് നടത്തുന്ന കാര്യം പരിഗണനയിലുണ്ട്.106 രൂപ നല്‍കിയാല്‍ തീര്‍ത്ഥാടകര്‍ക്ക് നാലമ്പല ദര്‍ശനം നടത്താന്‍ സാധിക്കും .തീര്‍ത്ഥാടകര്‍ക്ക് 10 രൂപ ചാര്‍ജില്‍ മുന്‍കൂട്ടി റിസര്‍വഷനും ഉണ്ട്.സര്‍വ്വീസിന്റെ ഉല്‍ഘാടനം പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ.ഫ്‌ലാഗ് ഓഫ് ചെയ്തു നിര്‍വ്വഹിച്ചു.ദേവസ്വം ചെയര്‍മാന്‍ പ്രദീപ് മേനോന്‍, കെ എസ് ആര്‍ ടി സി ജില്ലാ ഓഫിസര്‍ വി.എസ് .തിലകന്‍,അഡ്മിനിസ്ട്രറ്റര്‍ എ എം സുമ,ഭരണസമിതി അംഗങ്ങളായ കെ ജി സുരേഷ്,കെ കെ പ്രേമരാജന്‍,അഡ്വ.രാജേഷ് തമ്പാന്‍,എന്‍ പി പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.

Advertisement