കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു.

479

കാറളം : ഭക്ഷണം, ഭവനം, തൊഴില്‍ എന്നിവ മുന്‍നിര്‍ത്തി കാറളം ഗ്രാമപഞ്ചായത്തിന്റെ 2018-19 ബഡ്ജറ്റ് അവതരിപ്പിച്ചു. 12,04,96,563/- രൂപ വരവും, 11,16,82,100/- രൂപ ചെലവും, 88,14,463/- രൂപ മിച്ചവുമുള്ള ബഡ്ജറ്റാണ് വൈസ് പ്രസിഡന്റ് അംബിക സുഭാഷ് അവതരിപ്പിച്ചത്. ഭവന പദ്ധതിയ്ക്ക് 57,59,000/- രൂപയും, കാര്‍ഷിക മേഖലയില്‍ 39,80,000/- രൂപയും, തൊഴില്‍ സാധ്യത വര്‍ദ്ധപ്പിക്കുന്നതിന് 4,60,000/- രൂപയും ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്നു. ശുചിത്വ കാറളം സുന്ദരകേരളം എന്ന പദ്ധതിയ്ക്ക് 17,68,000/- രൂപയും ജലസുരക്ഷയ്ക്ക് 20,00,000/- രൂപയും, ആരോഗ്യമേഖലയില്‍ 10,20,000/- രൂപയും, മൃഗസംരക്ഷണത്തിന് 23,15,000/- രൂപയും വകയിരുത്തിയിട്ടുണ്ട്. പ്രസിഡന്റ് കെ.എസ്.ബാബു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസാദ്.ടി. രമ രാജന്‍,ഷീജ സന്തോഷ്, ഐ.ഡി.ഫ്രാന്‍സിസ് മാസ്റ്റര്‍, കെ.വി.ധനേഷ്ബാബു,കെ.ബി.ഷമീര്‍,വിനീഷ്.കെ.വി,വി.ജി.ശ്രീജിത്ത് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Advertisement