ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിലെ വിരമിക്കുന്ന അദ്ധ്യാപകര്‍ക്ക് പ്രണാമം.

512
Advertisement

ഇരിങ്ങാലക്കുട: വിദ്യാഭ്യാസ ജില്ലയിലെ വിരമിക്കുന്ന അധ്യാപക, അനധ്യാപക ജീവനക്കാരേയും അവാര്‍ഡ് ജേതാക്കളേയും ആദരിച്ചു. പ്രണാമം 2018 എന്ന പേരില്‍ നടത്തിയ പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി. ഉഷാറാണി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്തംഗം ടി.ജി. ശങ്കരനാരായണന്‍ അവാര്‍ഡ് വിതരണം നടത്തി. വിദ്യാഭ്യാസ ജില്ലയില്‍ നിന്നും വിരമിക്കുന്ന 98 അധ്യാപക- അനധ്യാപക ജീവനക്കാരെ ഡി.ഇ.ഒ. ആദരിച്ചു. ആചാര്യ ശ്രേഷ്ഠ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കെ. രാജന്‍ (എച്ച്.എം. നന്തിക്കര ഗവ. സ്‌കൂള്‍), പി.എ. സിജോ (എച്ച്.എം. സെന്റ് സെബാസ്റ്റ്യന്‍സ്, കുറ്റിക്കാട്), ഗുരുപ്രീയ അവാര്‍ഡുകള്‍ക്ക് അര്‍ഹരായ കെ.എസ്. സരസു(ഗവ. സ്‌കൂള്‍, വാഴൂര്‍), കെ.ഡി. ബിജു (പി.വി.എസ്. പറപ്പൂക്കര), സേവനമിത്ര അവാര്‍ഡുകള്‍ നേടിയ എം.കെ. ജോസഫ് (സെന്റ് മേരീസ് സ്‌കൂള്‍, ചെങ്ങാലൂര്‍), ഒ.എ. പ്രവീണ്‍ (ഡി.ഇ.ഒ. ഓഫീസ്, ഇരിങ്ങാലക്കുട), വി.കെ. ലത (ജി.ബി.എച്ച്.എസ്.എസ്. കൊടുങ്ങല്ലൂര്‍) എന്നിവരെ ചടങ്ങില്‍ ആദരിച്ചു. എച്ച്.എം. ഫോറം കണ്‍വീനര്‍ ബാബുജോസ് തട്ടില്‍, സിസ്റ്റര്‍ ഫ്ളോറന്‍സ്, ടി.ടി.കെ. ഭരതന്‍, പി.എ. സീതി, കെ. രാജന്‍, കെ.എസ്. സരസു, ഒ.എ. പ്രവീണ്‍, പി.എ. സിജോ എന്നിവര്‍ സംസാരിച്ചു.

Advertisement