ഊരകം ദേവാലയത്തിലെ ഗ്രോട്ടോ വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ചു

229
Advertisement

പുല്ലൂർ :ഊരകം വിശുദ്ധ ഔസേപ് പിതാവിൻറെ ദേവാലയത്തിൽ ഔസേപ് പിതാവിന്റെ തൊഴിൽ ശാലയെ അനുസ്മരിച്ചുകൊണ്ട് നിർമ്മിച്ച ഗ്രോട്ടയുടെ വെഞ്ചിരിപ്പ് കർമ്മവും പരിശുദ്ധ ഫ്രാൻസിസ് പാപ്പ ഈ വർഷം പ്രഖ്യാപിച്ച സെൻറ് ജോസഫ് വർഷത്തിനോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനവും ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ നിർവ്വഹിച്ചു .ഇതിനോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനക്ക് വികാരി ഫാ .ആൻഡ്രൂസ് മാളിയേക്കലും പിതാവിന്റെ സെക്രട്ടറി ഫാ.ചാക്കോയും സഹകാർമികത്വം വഹിച്ചു .പിന്നീട് പിതാവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുയോഗത്തിൽ ഫാ.ആൻഡ്രൂസ് മാളിയേക്കൽ സ്വാഗതം ആശംസിച്ചു .കോവിഡ് പശ്ചാത്തലത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പാവപ്പെട്ട 100 പേർക്ക് പലവ്യഞ്‌ജന കിറ്റും 100 പേർക്ക് 1000 രൂപയുടെ ധനസഹായവും പല ഘട്ടങ്ങളിലായി ചെയ്യുകയും ഉണ്ടായി .ആനവാതിലിന്റെ നിർമ്മാണത്തിനും ഗ്രോട്ടയുടെ നിർമ്മാണത്തിനും വിവിധ ഘട്ടങ്ങളിൽ നടത്തിയ കിറ്റുകളുടെ വിതരണത്തിനും സഹായിച്ച ഇടവക അംഗങ്ങളെയും പൊതുയോഗത്തിൽ നന്ദിയോടെ സ്മരിക്കുകയുണ്ടായി .പിതാവ് എത്തിച്ചേർന്നപ്പോൾ കൈക്കാരൻ പി .ആർ ഫ്രാൻസിസ് ബൊക്ക നൽകി സ്വീകരിച്ചു .കൈക്കാരൻ കെ .കെ ജോൺസൺ 25000 രൂപയുടെ ധനസഹായം രൂപതയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടി പിതാവിന് കൈമാറി .കൈക്കാരൻ ജോൺ ജോസഫ് ചിറ്റിലപ്പിള്ളി യോഗത്തിന് നന്ദി പറഞ്ഞു .

Advertisement